വി. മാറ്റില്‍ഡ

മാർച്ച് 14

ജര്‍മനിയിലെ രാജാവായിരുന്ന ഹെന്റിയുടെ ഭാര്യയായിരുന്നു വി. മാറ്റില്‍ഡ. ഒരു രാജ്ഞിയായിരുന്നെങ്കിലും ഒരു ദാസിയെ പോലെ യാണ് അവര്‍ ജീവിച്ചത്. പ്രാര്‍ഥനയിലും ദാനദര്‍മത്തിലും മുഴുകി ജീവിച്ച മാറ്റില്‍ഡ 23 വര്‍ഷക്കാലത്തോളം വൈവാഹിക ജീവിതം നയിച്ചു. 936 ല്‍ അവള്‍ വിധവയായി. തുടര്‍ന്ന് തന്റെ മൂന്നു മക്കളില്‍ രണ്ടാമനായ ഹെന്റിയെയാണ് ചക്രവര്‍ത്തി സ്ഥാനത്തേയ്ക്കു മാറ്റില്‍ഡ പിന്തുണച്ചത്. എന്നാല്‍ മൂത്ത മകനായ ഓത്തോയാണ് ഒടുവില്‍ ചക്രവര്‍ത്തിയായത്. ഹെന്റിയെ സഹായിച്ചുവെന്നതിനാല്‍ അമ്മയെ ക്രൂരമായി പീഡിപ്പിക്കാനാണ് ഓത്തോ ശ്രമിച്ചത്. ഓത്തോ പീന്നീട് റോമിന്റെ ചക്രവര്‍ത്തിയായി. തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് അത് പാവങ്ങള്‍ക്കു ദാനം ചെയ്ത ശേഷം മാറ്റില്‍ഡ സന്യാസ ജീവിതം നയിച്ചു. ആശ്രമങ്ങളും ദേവാലയങ്ങളും പണിത് ശിഷ്ടജീവിതം നയിച്ചു. ചാക്കു ധരിച്ചും ചാരം പൂശിയും പാപങ്ങള്‍ ഏറ്റുപറഞ്ഞും 963 മാര്‍ച്ച് 14ന് അവര്‍ മരണം വരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *