വി. കോളെറ്റ്

മാർച്ച് 6

ഒരു മരപ്പണിക്കാരന്റെ മകളായി 1381 ജനുവരി 13 ന് ഫ്രാന്‍സിലെ പിക്കാര്‍ഡിയിലാണ് വി. കോളെറ്റ് ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ സന്യാസജീവിതത്തോട് ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്ന കോളെറ്റിനു 17-ാം വയസില്‍ മാതാപിതാക്കളെ നഷ്ടമായി. തുടര്‍ന്ന പിക്കാര്‍ഡി ദേവാലയത്തിനരികെ ഒരു കുടിലില്‍ താമസമാക്കി. 1406 ല്‍ വി. ഫ്രാന്‍സീസ് അസീസിയുടെ ദര്‍ശനം കോളെറ്റിനുണ്ടായി. പൂവര്‍ ക്ലെയേഴ്‌സിന്റെ സഭയില്‍ ചേര്‍ന്ന സഭയെ നവീകരിക്കണ മെന്നായിരുന്നു ഫ്രാന്‍സീസ് അസീസി ആവശ്യപ്പെട്ടത്. ഏറെ തടസങ്ങളുണ്ടായിരുന്നെങ്കിലും ഫ്രാന്‍സീസ് അസീസിയുടെ നിര്‍ദേശ പ്രകാരം മൂന്നോട്ടു നീങ്ങാന്‍ കോളെറ്റിനു കഴിഞ്ഞു. 17 സന്യാസ മഠങ്ങള്‍ സ്ഥാപിച്ചു. കോളെറ്റിന്റെ ജീവിതവിശുദ്ധിയും ആത്മീയ കാഴ്ചപ്പാടും ഏറെ അംഗീകരിക്കപ്പെട്ടു. തന്റെ മരണം ബെല്‍ജിയത്തിലെ ഹെന്റ് സന്യാസിമഠത്തില്‍ വച്ചാകുമെന്നു മുന്‍കൂട്ടി പ്രവചിക്കുവാനും കോളറ്റിനു കഴിഞ്ഞു. 1447 മാര്‍ച്ച് ആറിനു പ്രവചനം പോലെ തന്നെ കോളെറ്റ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *