വി. പോര്‍ഫിയറസ്

ഫെബ്രുവരി 26

തെലസലോനിക്കയില്‍ നാലാം നൂറ്റാണ്ടില്‍ ജനിച്ച പോര്‍ഫിയറസിന്റെ മാതാപിതാക്കള്‍ സമ്പന്നരായിരുന്നു. മികച്ച വിദ്യാഭ്യാസം സ്വന്തമാക്കാന്‍ മാതാപിതാക്കളുടെ പണം അദ്ദേഹത്തെ സഹായിച്ചു. പഠനസമയത്തു തന്നെ ആശ്രമജീവിതം സ്വപ്നം കണ്ടിരുന്ന അദ്ദേഹം, പഠനം പൂര്‍ത്തിയാക്കി തിരികെയെത്തിയതോടെ ഇതേപ്പറ്റി കൂടുതല്‍ ചിന്തിക്കുവാന്‍ തുടങ്ങി. നിരന്തരമായ പ്രാര്‍ഥനകള്‍ അദ്ദേഹത്തിനു ഉത്തരം നല്‍കി. അപ്രകാരം ഇരുപത്തിയഞ്ചാം വയസില്‍ ജന്മനാടിനെ വിട്ട് അദ്ദേഹം ഈജിപിതിലേക്കു പോയി. അവിടെ മരുഭൂമിയില്‍ വി. മകേറിയസിന്റെ കൂടെ അദ്ദേഹം ജീവിച്ചു. ഇക്കാലയളവില്‍ അദ്ദേഹം വി. ജെറോമിനെയും പരിചപ്പെട്ടു. കുറെ വര്‍ഷങ്ങള്‍ അവിടെ കഴിഞ്ഞ ശേഷം അദ്ദേഹം ജറുസലേമി ലേക്ക് തീര്‍ഥയാത്ര പോയി. യേശുക്രിസ്തു തൂങ്ങിമരിച്ചുവെന്നു കരുതപ്പെടുന്ന കുരിശു കാണുകയായിരുന്നു ലക്ഷ്യം. പിന്നീട് ജോര്‍ദാനിലെക്കു പോയി. ഗാസയിലെ ബിഷപ്പായി നിയമിതനായപ്പോഴാണ് അദ്ദേഹം പൂര്‍ണമായി ഒരു പ്രദേശത്തു മാത്രമായി പ്രവര്‍ത്തിക്കുന്നത്. തന്റെ പുതിയ ചുമതലകള്‍ അദ്ദേഹം പൂര്‍ണ ഉത്തരവാദിത്തത്തോടെയും വിശ്വസ്തതയോടെയും നിറവേറ്റി. പതിനായരിക്കണക്കിനു വിജാതീയരെ അദ്ദേഹം ക്രിസ്തുമതത്തിലേക്കു കൊണ്ടുവന്നു. പ്രാകൃത മതങ്ങളില്‍ വിശ്വസിച്ചിരുന്നവരെ നേര്‍വഴിക്കു കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതില്‍ അദ്ദേഹംവിജയിക്കുകയുംചെയ്തു. മരണം വരെ സുവിശേഷം പ്രസംഗിച്ച അദ്ദേഹം നിരവധി അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു. അനവധി പേര്‍ക്കു രോഗസൗഖ്യം നല്‍കി. എ.ഡി. 420 ല്‍ അദ്ദേഹം വി. പോര്‍ഫിയറസ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *