വി. സിഗിബെര്‍ട്ട് മൂന്നാമന്‍

ഫെബ്രുവരി 1

ഫെബ്രുവരി ഒന്നാം തിയതി ഓര്‍മദിനമായി ആചരിക്കുന്ന വിശുദ്ധ രില്‍ ഏറ്റവും പ്രധാനപ്പെട്ടത് അയര്‍ലന്‍ഡിലെ വി. ബ്രിജിത്താണ്. ഈ വിശുദ്ധയുടെ ഓര്‍മദിവസം ജൂണ്‍ 10നു ആചരിക്കുന്നുണ്ട്. ബ്രിജിത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പോര്‍ചുഗലിലെ ലിസ്ബ ണിലുള്ള ദേവാലയത്തിലേക്കു മാറ്റിയ ദിവസമെന്ന നിലയിലാണ് ജൂണ്‍ 10ന് ചില സഭകള്‍ ഓര്‍മദിനം ആചരിക്കുന്നത്. ജൂണ്‍ പത്തിലെ മറ്റൊരു പ്രമുഖ വിശുദ്ധനാണ് വി. സിഗിബെര്‍ട്ട് മൂന്നാമന്‍. ഓസ്‌ട്രേഷ്യയിലെ വിശുദ്ധ സിഗിബെര്‍ട്ട് മൂന്നാമന്റെ കഥ. അഞ്ചാമത്തെ വയസില്‍ ഓസ്‌ട്രേഷ്യയുടെ രാജാവായ സിഗിബെര്‍ട്ട് വെറും പത്തുവയസു പ്രായമുള്ളപ്പോള്‍ വന്‍ യുദ്ധത്തെ മുന്നില്‍ നിന്നു നയിക്കുക കൂടി ചെയ്തു. ഇന്നത്തെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മഹത്തായ ഫ്രാന്‍കിഷ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു ഓസ്‌ട്രേഷ്യ. ഇന്നത്തെ ഫ്രാന്‍സിന്റെ കിഴ ക്കന്‍ ഭാഗങ്ങളായിരുന്നു ഈ രാജ്യത്തില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേഷ്യയുടെ രാജാവായിരുന്ന ഡഗോബെര്‍ട്ട് ഒന്നാമന്റെ മൂത്ത മകനായിരുന്നു സിഗിബെര്‍ട്ട്. അദ്ദേഹത്തിനു ഏഴു വയസുള്ള പ്പോള്‍ പിതാവ് മരിക്കുകയും വൈകാതെ, രാജ്യഭാരം ഏറ്റെടുക്കേണ്ടി വരികയും ചെയ്തു. യുദ്ധ ങ്ങളോ അക്രമമോ ധനസമ്പാദ്യമോ സിഗിബെര്‍ട്ടിന്റെ താത്പര്യങ്ങളായിരുന്നില്ല. പക്ഷേ, പലപ്പോ ഴും രാജ്യതാത്പര്യത്തിനു വേണ്ടി യുദ്ധങ്ങള്‍ വേണ്ടി വന്നു. സിഗിബെര്‍ട്ടിനു പത്തുവയസുള്ള പ്പോള്‍ സമീപരാജ്യവുമായി യുദ്ധം നടന്നു. അദ്ദേഹം യുദ്ധക്കളത്തിലേക്കിറങ്ങി. ധീരമായി പോരാടി. പക്ഷേ, പരാജയമായിരുന്നു ഫലം. ഇതേതുടര്‍ന്ന് ‘നിര്‍ഗുണനായ രാജാവ്’ എന്ന പേര് സിഗിബെര്‍ട്ടിനു ചാര്‍ത്തി കിട്ടി. യുദ്ധങ്ങള്‍ ജനദ്രോഹപരമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. സാധുക്കള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിനു താത്പര്യം. നിരവധി ആശുപത്രികളും ആശ്രമങ്ങളും ദേവാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കുമായി വീടുകള്‍ പണിതു. അനാഥാലയങ്ങളും ബാലഭവനുകളും പണിതു. ജീവിതം മുഴുവന്‍ ദൈവത്തിനു സമര്‍പ്പിച്ച് ജീവിച്ച വി. സിഗിബെര്‍ട്ട് മൂന്നാമന്‍, ഇരുപത്തിയഞ്ചാം വയസില്‍ രോഗബാധിതനായി മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *