വി. വാള്‍ബുര്‍ഗ

ഫെബ്രുവരി 25

വിശുദ്ധരുടെ കുടുംബത്തിലാണ് വി. വാള്‍ബുര്‍ഗ ജനിച്ചത്. പിതാവ് റിച്ചാര്‍ഡ് രാജാവ് (ഫെബ്രുവരി ഏഴിലെ വിശുദ്ധന്‍), സഹോദരരായ വില്ലിബാള്‍ഡ്(ജൂലൈ ഏഴിലെ വിശുദ്ധന്‍), വിന്നിബാള്‍ഡ് (ഡിസം ബര്‍ 18 ലെ വിശുദ്ധന്‍) എന്നിവരെല്ലാം വിശുദ്ധ പദവിയിലെത്തിയ വരായിരുന്നു. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചിലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു വാള്‍ബുര്‍ഗ. സഹോദരന്‍ വിന്നിബാള്‍ഡ് പ്രേക്ഷിത പ്രവര്‍ത്തനത്തിനായി ജര്‍മനിയിലേക്കു പോയപ്പോള്‍ വാള്‍ബുര്‍ഗ അദ്ദേഹത്തെ അനുഗമിച്ചു.അവിടെ അക്രൈസ്തവമായ പ്രാകൃതമതങ്ങളില്‍ വിശ്വസിച്ച,് വിഗ്രഹാരാധന, മനുഷ്യബലി തുടങ്ങിയവ ചെയ്തു പോന്ന നിരവധി പേരെ വാള്‍ബുര്‍ഗ മാനസാന്തരപ്പെടുത്തി ക്രൈസ്തവ വിശ്വാസികളാക്കി. ഏറെ അദ്ഭുതപ്രവൃത്തി കളുടെ കഥകള്‍ വാള്‍ബുര്‍ഗയുടെ പേരില്‍ പ്രചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ രോഗസൗഖ്യത്തിന്റെ മധ്യസ്ഥയായാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *