കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

ജീവിതത്തിലെ തടസ്സങ്ങൾ മാറാൻ കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ. നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ. [ഇവിടെ ആവശ്യം പറയുക] ദൈവമഹത്വത്തിനായി ഈ കുരുക്ക്‌ എന്നേയ്ക്കുമായി അഴിച്ചുകളയേണമേ. അമ്മേ, എന്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ, സംരക്ഷിക്കണമേ. ആമ്മേൻ.

Comments

  1. Edin says:

    O maa Mary, Please save us from this pathetic 🙏…

Leave a Reply

Your email address will not be published. Required fields are marked *