പരിശുദ്ധ ദൈവമാതാവിന്റെ ജപമാല (ഓഡിയോ പതിപ്പ് )

പരിശുദ്ധ ദൈവമാതാവിന്റെ ജപമാല ക്രമപ്പെടുത്തിയിരിക്കുന്നത് പ്രധാനമായും ക്രിസ്തു പ്രാർത്ഥനയും (സ്വർഗ്ഗസ്ഥനായ പിതാവേ) മാലാഖയുടെ അഭിവാദനവും (നന്മ നിറഞ്ഞ മറിയമേ സ്വസ്തി ) അടിസ്ഥാനമായി ഉപയോഗിച്ചാണ്. തൻമൂലം അത് വിശ്വാസികളുടെ ആദ്യപ്രാർത്ഥനയും ആദ്യഭക്തിയും ആയിരുന്നു. തന്നെയുമല്ല അപ്പസ്തോലന്മാരുടെ കാലം മുതലേ തലമുറകളായി ഈ പ്രാർത്ഥന തുടർന്നു വരുന്നു. ഇന്നത്തെ രൂപത്തിൽ ജപമാല തിരുസഭക്ക് ലഭിച്ചത് വിശുദ്ധ ഡൊമിനിക്കിലൂടെ 1214-ൽ ആണ്.

പരിശുദ്ധ ജപമാലയിൽ രണ്ടു കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്; മാനസിക പ്രാർത്ഥനയും വാചിക പ്രാർത്ഥനയും. മാനസിക പ്രാർത്ഥന എന്നത് യേശുക്രിസ്തുവിന്റെയും അവിടുത്തെ പരിശുദ്ധ അമ്മയുടെയും ജീവിതം, മരണം, മഹത്വം എന്നീ രഹസ്യങ്ങളുടെ ധ്യാനമാണ്. വാചിക പ്രാർത്ഥനയിൽ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ഇരുപത് ദശകങ്ങളും ഓരോ ദശകത്തിന്റെയും ആരംഭത്തിൽ ചൊല്ലുന്ന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയും ഉൾപ്പെടുന്നു. ഒപ്പം  ജപമാലയുടെ ഇരുപതു രഹസ്യങ്ങളിൽ യേശുവും പരിശുദ്ധ മറിയവും പരിശീലിപ്പിച്ച ഇരുപതു പ്രധാന പുണ്യങ്ങളെക്കുറിച്ചും ധ്യാനിക്കുകയും ചെയ്യുന്നു.  പരിശുദ്ധ ദൈവമാതാവിന്റെ ജപമാല (ഓഡിയോ പതിപ്പ് ) ദൈവമാതൃഭക്തിയിൽ കൂടുതൽ വളരാൻ നമ്മെ സഹായിക്കട്ടെ.

സന്തോഷകരമായ
ദിവ്യരഹസ്യങ്ങൾ

തിങ്കൾ, ശനി ദിവസങ്ങളിൽ ചൊല്ലുന്നു.

ദുഃഖകരമായ
ദിവ്യരഹസ്യങ്ങൾ

ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചൊല്ലുന്നു.

മഹിമയുടെ
ദിവ്യരഹസ്യങ്ങൾ

ബുധൻ ഞായർ ദിവസങ്ങളിൽ ചൊല്ലുന്നു.

പ്രകാശത്തിന്റെ
ദിവ്യരഹസ്യങ്ങൾ

വ്യാഴാഴ്ചകളിൽ ചൊല്ലുന്നു.