അനുദിന വിശുദ്ധർ

കത്തോലിക്കാസഭയുടെ ഏറ്റവും വലിയ നിധിയാണ് അതിലെ അംഗങ്ങളുടെ ജീവിതവിശുദ്ധി. കത്തോലിക്കാസഭയിലെ അംഗങ്ങളിൽ, വിശുദ്ധിയുടെയും നന്മയുടെയും തിളക്കമാർന്ന ഉദാഹരണങ്ങളായി വേറിട്ടുനിൽക്കുന്ന ശ്രേഷ്ഠരായ അനേകം ആളുകൾ ഉണ്ട്. ദൈവത്തിന്റെയും അയൽക്കാരന്റെയും സ്നേഹത്തിനായി സ്വയം നൽകിയവരും, പീഡനത്തിന്റെ അഗ്നിയിൽ പരീക്ഷിക്കപ്പെടുകയും, തങ്ങളുടെ ജീവിതത്തിലുടനീളം ദൈവത്തിന്റെ വിശുദ്ധ ഹിതവുമായി യോജിക്കുന്ന രീതിയിൽ സ്വന്തം തിരഞ്ഞെടുപ്പുകൾ നടത്തുകയും ഒക്കെ ചെയ്തവരാണിവർ. പേരുവിളിക്കപെടാത്തതും അറിയപെടാത്തതുമായ ഒട്ടനേകം ജീവിതങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നെങ്കിലും റോമൻ കത്തോലിക്കാസഭയിൽ വിശുദ്ധരായി ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട് അൾത്താരയിൽ വണങ്ങപ്പെടാൻ യോഗ്യരാക്കപ്പെട്ടവരാണ് ഇവിടെ പരിചയപെടുന്നവർ.